Latest Updates

കോട്ടയം , പാലക്കാട് , കൊല്ലം മൂന്ന് ജില്ലകളിലെ കലക്ടറേറ്റുകള്‍ക്ക് ബോംബ് ഭീഷണിയുമായി അജ്ഞാതരില്‍നിന്ന് ഇമെയില്‍ സന്ദേശം. കോട്ടയം, പാലക്കാട്, കൊല്ലം ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് എത്തിയ ഈ സന്ദേശത്തെ തുടര്‍ന്ന് ജീവനക്കാരെ പുറത്തേക്ക് ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി. കൊല്ലത്ത് രാവിലെ ലഭിച്ച ഭീഷണി സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സന്ദേശം വ്യാജമാണെന്ന വിലയിരുത്തലിലാണ് അധികൃതര്‍ പരിശോധന അവസാനിപ്പിച്ചത്. കോട്ടയത്തും സമാനമായ നിലയായിരുന്നു. ജീവനക്കാരെ ഒഴിപ്പിച്ച ശേഷം നടത്തിയ പരിശോധന ഫലപ്രദമായി ഒന്നും കണ്ടെത്തിയില്ല. പാലക്കാട് കലക്ടറിന് അയച്ച സന്ദേശത്തില്‍ ഉച്ചക്ക് രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് പറയപ്പെട്ടിരുന്നത്. ഇന്നലെ പാലക്കാട് ആര്‍ഡി ഓഫീസിനും ഇത്തരമൊരു ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇന്ന് രാവിലെ 7.15ന് മെയിലായാണ് സന്ദേശം വന്നത്. രാവിലെ 11 മണിയോടെയാണ് കലക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഉടന്‍ പൊലീസിന് വിവരം അറിയിച്ചു. ബോംബ് സ്‌ക്വാഡും പൊലീസും കലക്ടറേറ്റില്‍ പരിശോധന നടത്തി. ജീവനക്കാരെ മുഴുവനായും പുറത്ത് ഒഴിപ്പിച്ച ശേഷമായിരുന്നു പരിശോധന. ഈ ഭീഷണിയും വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Get Newsletter

Advertisement

PREVIOUS Choice